Thursday, May 30, 2019

[വരികൾ] നിന്നെക്കാണാൻ എന്നെക്കാളും ചന്ദം തോന്നും

ആൽബം: നല്ലമ്മ നടൻ പാട്ട്
ഗായിക : ദുർഗ്ഗാ വിശ്വനാഥ്
വരികൾ :ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്ന്  വരെ വന്നില്ലാരും
കത്തിലാണേൽ കമ്മലില്ല
കഴുത്തിലാണേ മലയില്ല
കയ്യിലാണേ വിലയുമില്ല കാലിലാണേ കൊലുസുമില്ല

ചെന്തേങ്ങാ നിറമില്ലേലും
ചെന്താമരക്കണ്ണില്ലേലും മുട്ടിറങ്ങി മുടിയില്ലേലും
മുല്ലമൊട്ടിന് പല്ലിലേലും

തങ്കം പോലെ മിന്നുണ്ടല്ലോ
തളിര് പോലെ മനസുണ്ടല്ലോ എന്നിട്ടെന്തേ നിന്നെ കെട്ടാൻ
ആണൊരുത്തൻ വന്നിടാത്തൂ

പൊന്നും നോക്കി മണ്ണും നോക്കി
എന്നെക്കെട്ടാൻ വന്നോരുക്ക്
പുരയാണെങ്കിൽ മേഞ്ഞിട്ടില്ല
പുരയിടവും പോതിച്ചീല്ലാ

പൊന്നും നോക്കി മണ്ണും നോക്കി
വന്നൊര്ക്ക് എന്നെ വേണ്ടാ
എന്നെങ്കിലും ആശ തോന്നി
ആണൊരുത്തൻ വന്നു ചേരും


No comments:

Post a Comment